IndiaLatest

സൈനികരുടെ ഒളിമ്പിക്‌സില്‍ ഇന്ത്യൻ സൈന്യത്തിന് പൊൻത്തിളക്കം

“Manju”

ന്യൂഡല്‍ഹി: ഭാരതത്തിന് സ്വര്‍ണ മെഡല്‍ സമ്മാനിച്ച്‌ ഇന്ത്യൻ സൈന്യം. യുകെയിലെ വെയില്‍സില്‍ നടന്ന 2023 അന്താരാഷ്‌ട്ര സൈനികാഭ്യാസത്തില്‍ കാംബ്രിയൻ പട്രോള്‍ മത്സരത്തിലാണ് ഇന്ത്യൻ ആര്‍മി സ്വര്‍ണം കരസ്ഥമാക്കിയത്. ഇന്ത്യൻ ആര്‍മിയെ പ്രതിനിധീകരിച്ച്‌ 3/5 ഗൂര്‍ഖ റൈഫിളിലെ സൈനിക ഉദ്യോഗസ്ഥരാണ് സൈനിക അഭ്യാസത്തില്‍ ഭാരതത്തിനായി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 111 ടീമുകളും ലോകമെമ്പാടുമുള്ള പ്രത്യേക സുരക്ഷാ സേനയേയും , റെജിമെന്റ് ഫോഴ്‌സിനെയും പ്രതിനിധീകരിക്കുന്ന 38 അന്താരാഷ്‌ട്ര ടീമുകളും കാംബ്രിയൻ പട്രോളില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതില്‍ 111 ടീമുകള്‍ക്കെതിരെ പോരാടിയാണ് ഇന്ത്യൻ സൈന്യം വിജയം കൈവരിച്ചത്.

സൈനിക പട്രോള്‍ ഒളിമ്പിക്‌സ് എന്നും യുകെ ആര്‍മി സംഘടിപ്പിച്ച കാംബ്രിയൻ പട്രോള്‍ അഭ്യാസം ലോകമെമ്പാടുമുള്ള സൈനികര്‍ക്കിടയില്‍ അറിയപ്പെടുന്നു. സംഘമനോഭാവം വളര്‍ത്തുക, സഹിഷ്ണുത വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം. 48 മണിക്കൂറോളം യുകെയിലെ പര്‍വ്വതനിരകളില്‍ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് ഇന്ത്യൻ സൈന്യം ഭാരതത്തിനായി വിജയം അര്‍പ്പിച്ചത്.

Related Articles

Back to top button