KeralaLatest

തലസ്ഥാനത്തെ ആകാശ നടപ്പാത 40 മാസത്തിനകം; ചെലവ് 200 കോടി രൂപ

“Manju”

തിരുവനന്തപുരം: തലസ്ഥാനത്തെ ആകാശ നടപ്പാത (സ്‌കൈ വാക്) നിര്‍മ്മാണം 40 മാസത്തിനകം പൂര്‍ത്തിയാകും. ഇതു സംബന്ധിച്ച പ്രാഥമിക സാധ്യതാ പഠനം പൂര്‍ത്തിയായി. രൂപരേഖയും തയാറാക്കി. 200 കോടി രൂപയാണ് ഇതിന് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ് നിര്‍മ്മാണ ചുമതല. രൂപ രേഖയും പ്രാഥമിക സാധ്യതാ പഠനത്തിന്റെയും റിപ്പോര്‍ട്ട് കെഎസ്ടിപിക്ക് കൈമാറും. അടുത്തയാഴ്ച കെഎസ്ടിപിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇത് അവതരിപ്പിക്കുക.

അറ്‌അടി വീതിയിലും 3.158 കിലോമീറ്റര്‍ നീളവുമാണ് ആകാശ പാതയ്ക്ക്. എംജി റോഡിലെ മീഡിയനു മുകളിലൂടെയാണ് പാത നിര്‍മ്മിക്കുക. പ്രധാന ജംക്ഷനുകളില്‍ റോഡില്‍ നിന്നു നടപ്പാതയിലേക്കു പ്രവേശിക്കുന്നതിനു പടിക്കെട്ടുകളുണ്ടാകും. സെക്രട്ടേറിയറ്റ്, തമ്പാനൂര്‍ റയില്‍വേ സ്റ്റേഷന്‍, ചാല മാര്‍ക്കറ്റിന്റെ മുന്‍വശം എന്നീ സ്ഥലങ്ങളാണ് രൂപരേഖ തയാറാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭുവനേശ്വര്‍ ആസ്ഥാനമായുള്ള ആര്‍ക്കിടെക്‌നോ കണ്‍സല്‍ട്ടന്‍സിസ് പ്രൈവറ്റ് ലിമിറ്റഡാണ് രൂപരേഖ തയാറാക്കിയത്.

സെന്‍ട്രല്‍ സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള ഫണ്ട് ഉപയോഗിച്ചാണ് ആകാശ നടപ്പാതയും നിര്‍മ്മിക്കാന്‍ ഉദേശിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കും നടപ്പാതയെ ബന്ധിപ്പിക്കും. നടപ്പാത ഉപയോഗിക്കുന്നവര്‍ക്ക് നഗര സൗന്ദര്യവും ആസ്വദിക്കാം. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും. പരിസ്ഥിതി സൗഹൃദമായിട്ടാണ് ആകാശ നടപ്പാതയുടെ നിര്‍മ്മാണം. ഇക്കഴിഞ്ഞ ബജറ്റില്‍ ആകാശ പാത പദ്ധതിക്കായി ബജറ്റില്‍ തുക വകയിരുത്തിയിരുന്നില്ല.

Related Articles

Back to top button