IndiaLatest

ഒമിക്രോണിനെതിരെ കൂടുതല്‍ ഫലപ്രദം കൊവാക്‌സിന്‍

“Manju”

ഡല്‍ഹി : ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ഭാരത് ബയോട്ടെക്സിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് സാധിച്ചേക്കുമെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ – ഐസിഎംആര്‍.

ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വൈറസിനെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത് അടുത്തിടെയാണ് . തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലും പുതിയ വകഭേദം പടര്‍ന്നു .ഇന്ത്യയില്‍, കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്.പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍, ഒമിക്രോണിനെതിരെ മറ്റ് വാക്സിനുകളേക്കാള്‍ കൊവാക്സിന്‍ ഫലപ്രദമായേക്കുമെന്ന് ചൂണ്ടിക്കാട്ടിയത് .

ജനിതക മാറ്റം സംഭവിച്ച ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വൈറസുകള്‍ക്കെതിരെ കൊവാക്സിന്‍ ഫലപ്രദമായിരുന്നു. അതുകൊണ്ടുതന്നെ ഒമിക്രോണിനെതിരെയും കൊവാക്സിന്‍ പ്രവര്‍ത്തിക്കുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ, വൈറസ് വകഭേദത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Related Articles

Back to top button