Latest

സ്വാമിനാരായണ്‍ ക്ഷേത്രം​ കോവിഡ്​ ആശുപത്രിയാക്കി മാറ്റി

“Manju”

അഹമ്മദാബാദ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വഡോദരയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രമാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള കൊറോണ സെന്ററാക്കിയത്. ഏപ്രില്‍ 13 നാണ് ഈ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. ഇതുവരെ ഇവിടെ 45 ഓളം രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ കെയര്‍ സെന്ററില്‍ 500 കിടക്കകള്‍, ഓക്സിജന്‍ സൗകര്യങ്ങള്‍, ലിക്വിഡ് ഓക്‌സിജന്‍ ടാങ്കുകള്‍, പൈപ്പ്ഡ് ഓക്‌സിജന്‍ ലൈനുകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിങ്ങനെയുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.രോഗികള്‍ക്കായി ഫാനുകളും, എയര്‍ കൂളറുകളും, എസി റൂമുകളുമാണ് കൊറോണ സെന്ററില്‍ തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Back to top button