IndiaLatest

“കോവിഡിനെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം”- പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് രൂക്ഷമായി തുടരുന്ന കോവിഡ് വ്യാപനം തടയാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക സമിതി രൂപീകരിച്ച്‌ കോവിഡ് പെരുമാറ്റച്ചട്ടം ജനങ്ങളിലെത്തിക്കാന്‍ യുവാക്കള്‍ ശ്രമിക്കണമെന്നും മോദി വ്യക്തമാക്കി.

‘കര്‍ഫ്യൂവും, നിയന്ത്രണങ്ങളും പരമാവധി കുറയ്ക്കാനും സമ്പദ് വ്യവസ്ഥ മുന്നോട്ടു പോകാനും ഇതു സഹായിക്കും. കുട്ടികളും കോവിഡ് ചെറുത്തുനില്‍പില്‍ പങ്കാളികളാകണം. മുതിര്‍ന്നവര്‍ പുറത്തു പോകരുതെന്ന് കുട്ടികള്‍ ഓര്‍മിപ്പിക്കണം.ലോകത്ത് ഏറ്റവും വേഗത്തില്‍ വാക്സിനേഷന്‍ നടപ്പാക്കിയത് ഇന്ത്യയാണ്. വൈകാതെ 18 വയസ്സു തികഞ്ഞ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ തുടര്‍ന്നും വാക്സീന്‍ സൗജന്യമായിരിക്കും.’മോദി പറഞ്ഞു.

Related Articles

Back to top button