Latest

ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കി തിരിച്ചെത്തി

“Manju”

ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ഒരു മാസത്തിലധികം പുറത്തിരുന്ന താരം അടുത്ത മത്സരം മുതല്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി കളത്തിലിറങ്ങും. പിഎസ്ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലെവന്‍ഡോസ്‌കി നഷ്ടമായിരുന്നു. ബുണ്ടസ് ലീഗ കിരീടം ബയേണ്‍ ഏകദേശം ഉറപ്പിച്ചതിനാല്‍ ലെവന്‍ഡോസ്‌കിയുടെ ഇനിയുള്ള ലക്ഷ്യം ജെര്‍ദ് മുള്ളറിന്റെ റെക്കോര്‍ഡ് മറികടക്കാനാകും.ബുണ്ടസ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡ് ഇതിഹാസ താരം ജെര്‍ദ് മുള്ളറുടെ പേരിലാണ്. 40 ഗോളുകളാണ് മുള്ളര്‍ നേടിയിട്ടുള്ളത്. ലെവന്‍ഡോസ്‌കി ഈ സീസണില്‍ 35 ഗോളുകള്‍ നേടിയിട്ടുണ്ട്.

Related Articles

Back to top button