IndiaKeralaLatest

സൂമ്ബ ഡാന്‍സ് ട്രെയിനിംഗ് പരിശീലകന്‍ പീഡന കേസിൽ അറസ്റ്റിൽ

“Manju”

തിരുവനന്തപുരം: ക്യഷി വകുപ്പ് ആസ്ഥാനത്തെ നിര്‍ണ്ണായക തസ്തികയിലെ ജീവനക്കാരന്‍ ആയ സനു ആര്‍ എസ് 15ലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയില്‍.അടുപ്പക്കാരിയായ യുവതിയെ ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സനു കുരുങ്ങിയത്.സനുവില്‍ നിന്ന് നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്ന വീഡിയോകളും ഫോട്ടോകളും പിടിച്ചെടുത്തു.
കൃഷി വകുപ്പ് ഡയറക്റ്റേറിലെ ജീവനക്കാരന്‍ സനു ആര്‍ എസിനെ യുവതിയുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ പോലീസ് ആണ് പിടികൂടിയത്. ഇയാളുമായി അടുപ്പം ഉണ്ടായിരുന്ന യുവതിയെ മറ്റൊരാള്‍ക്ക് കാഴ്ച്ച വെയ്ക്കാന്‍ സനു നീക്കം നടത്തിയിരുന്നു. ഇതിന് യുവതി വിസമ്മതിച്ചു. സനു നിര്‍ബന്ധിച്ചതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഇയാളുടെ ഫോണ്‍ ,ലാപ്പ്ടോപ്പ് ,ഹാര്‍ഡ് ഡിസ്ക് എന്നീവയില്‍ നിന്ന് 15ലേറെ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസ് കണ്ടെടുത്തു. ശാസ്തമംഗലം ഭാഗത്തെ സൂമ്ബ ഡാന്‍സ് ട്രെയിനിംഗ് പരിശീലകന്‍ ആണ് പ്രതി. സൂമ്ബ ക്ലാസിലെ പരിചയം മുതലെടുത്താണ് പീഡനം നടത്തിയിരുന്നത്.ക്യഷി വകുപ്പ് ഡയറക്ടറ്റേറ്റിലെ ഒരു സുപ്രധാനമായ തസ്തികയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത് .
പുറത്ത് വന്നതിലും ഏറെ സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് വിവരം .ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തുകയും അത് ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണ് സനു.ഓഫീസില്‍ തികച്ചും മാന്യനായി അഭിനയിക്കുന്ന സനു ആര്‍ എസ് പിടിയിലായത് സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ പരാതിയുമായി പോലീസിനെ സമീപിക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം.

Related Articles

Back to top button