KeralaLatest

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കോവിഡ് മുക്തനായി

“Manju”

പത്തനംതിട്ട: മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കോവിഡ് മുക്തനായി. ആര്‍.ടി.പി.സിആര്‍ പരിശോധനാഫലം നെഗറ്റീവാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ബിലിവേഴ്‌സ് ആശുപത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഏപ്രില്‍ 27ന് 104 വയസ് തികയുന്ന മെത്രാപ്പോലീത്ത നേരത്തെ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. നിലവില്‍ വാര്‍ധക്യ സഹജമായ പ്രശ്നങ്ങളൊഴിച്ചാല്‍ അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവല്ല ബിലിവേഴ്സ് ആശുപത്രിയില്‍ മെത്രാപ്പോലീത്തയെ പ്രവേശിപ്പിച്ചത്. നേരത്തെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button