KeralaLatestThiruvananthapuram

കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി

“Manju”

തിരുവനന്തപുരം : അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുന്‍പാണ് യന്ത്രം കാണാതായത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് യന്ത്രം സ്ഥാപിച്ചത്. സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായത്. മൂന്ന് ദിവസം മുമ്പാണ് ഇതില്‍ നിന്നുള്ള ആശയവിനിമയം ഇല്ലാതായത്. തുടര്‍ന്ന് ഭൗമശാസ്ത്ര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button