IndiaLatest

ജന്മദിനത്തില്‍ കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ദാനം അറിയിച്ച്‌; മാസ്റ്റര്‍ ബ്ലാസ്റ്റര്‍

“Manju”

മുംബൈ: കോവിഡ് മുക്തനായി മുംബൈയിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയവെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് 48-ാം പിറന്നാള്‍ വിരുന്നെത്തിയത്. ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാള്‍ ദിനം കടന്നുപോയതെങ്കിലും ആരാധകരും സഹതാരങ്ങളുമൊക്കെ ആശംസകള്‍ പങ്കുവച്ച്‌ രംഗത്തെത്തിയിരുന്നു. ഇതിനിടെ, കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാനുള്ള സന്നദ്ധത അറിയിച്ച്‌ സച്ചിന്‍ പിറന്നാള്‍ സന്ദേശവുമായി ആരാധകര്‍ക്ക് മുന്നിലെത്തി. സ്വന്തം ഹാന്‍ഡ്‌ലില്‍ പങ്കുവെച്ച ചെറു വിഡിയോയിലായിരുന്നു ഡോക്ടര്‍മാര്‍ അനുവദിക്കുന്ന സമയത്ത് പ്ലാസ്മ നല്‍കാനുള്ള തന്റെ തീരുമാനം അറിയിച്ചത്. കോവിഡ് ഭേദമായവരോട് പ്ലാസ്മ ദാനം ചെയ്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പൂര്‍ണമായും ഭേദമായി, അവസാന 14 ദിവസം ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതിരുന്നാലേ പ്ലാസ്മ ദാനം ചെയ്യാന്‍ പറ്റൂ.

Related Articles

Back to top button