InternationalLatest

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

“Manju”

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു . തിങ്കളാഴ്ച മാത്രം 10 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.തിങ്കളാഴ്ച 1,080,211 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ലോകത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഒമിക്രോണിന്‍റെ വ്യാപനമാണ് കേസുകള്‍ കുതിച്ചുയരാന്‍ കാരണം.

അതേസമയം, കോവിഡിന്‍റെ തുടക്കത്തില്‍നിന്ന് വിഭിന്നമായി ഇത്തവണ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുറവാണ്. നാലുദിവസം മുമ്പ് രാജ്യത്ത് 590,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button