KeralaLatest

സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ കേരളം

“Manju”

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിന് കാത്തു നില്‍ക്കാതെ സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍. ഇതിനായുള്ള തുടര്‍ നടപടികള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. സംസ്ഥാനത്ത് നിലവില്‍ മൂന്നര ലക്ഷത്തോളം വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. മെയ് ആദ്യം മുതല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങും.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 1.9 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വാക്സിനേഷന്‍ നടത്തിയത്. പ്രതിദിനം ഒരു ലക്ഷം വാക്സിന്‍ വീതം നല്‍കിയാല്‍ പരമാവധി മൂന്ന് ദിവസം കൊണ്ട് സ്റ്റോക്ക് തീരും. അതിന് ശേഷം എന്ത് എന്ന ചോദ്യം സര്‍ക്കാരിന് മുന്നിലുണ്ട്. പല ജില്ലകളിലേയും ക്യാമ്പുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

Related Articles

Back to top button