KeralaLatest

സര്‍ക്കാര്‍ ആശുപത്രികളിലെ ഒ പി ടിക്കറ്റ് ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ബുക്ക് ചെയ്യാം

“Manju”

കൊച്ചി : സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് ഇനിമുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ബുക്ക് ചെയ്യാവുന്നത് . കൂടാതെ ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള പുതിയ സംവിധാനം ഉടന്‍ തന്നെ സംസ്ഥാനത്ത് നിലവില്‍ വരും. അക്ഷയ കേന്ദ്രങ്ങളെ ഒ.പി ടിക്കറ്റ് കേന്ദ്രങ്ങളാക്കാനാണ് തീരുമാനം. ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്യാന്‍ കഴിയുന്ന ഇ-ഹെല്‍ത്ത് പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തവരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത് .

സ്വന്തമായി മൊബൈല്‍ ഫോണിലോ കംമ്പ്യൂട്ടറിലോ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവരായ ആളുകളെ സഹായിക്കാനാണ് അക്ഷയ കേന്ദ്രങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്.

Related Articles

Back to top button