IndiaKeralaLatest

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.2 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അവധി ദിവസം പരിശോധന കുറഞ്ഞതിനാലാണ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് വരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
തുടര്‍ച്ചയായ ആറാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. മൂന്നര ലക്ഷത്തിലധികം പേര്‍ക്കായിരുന്നു ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 2767 പേരാണ് മരിച്ചത്. തുടര്‍ച്ചയായ ഏഴാമത്തെ ദിവസമാണ് മരണസംഖ്യ 2,000 കടക്കുന്നത്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരളം, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ 10 സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. അനാവശ്യമായി പുറത്തിറങ്ങരുതെന്നും കൊവിഡ് രോഗികളില്ലെങ്കില്‍ പോലും വീട്ടിനകത്തും മാസ്ക് ധരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button