InternationalLatest

കൊവിഡ് രണ്ടാം തരംഗത്തില്‍ ഇരട്ടി ലാഭവുമായി ഗൂഗിള്‍

“Manju”

കൊച്ചി ;കോവിഡ് രണ്ടാം തരംഗത്തില്‍, ഇരട്ടി ലാഭവുമായി ഗൂഗിള്‍. ഓഫീസുകളില്‍ നിന്നും, നിരവധി പേര്‍ വര്‍ക്ക് അറ്റ് ഹോംലേക്ക് മറിയതാണ് ഗൂഗിളിന് നേട്ടമായത്. കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍, 34% അധിക വരുമാനം ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ഗൂഗിള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ഉപയോഗം കൂടിയതോടെ, പരസ്യവരുമാനം ഇരട്ടിയായതാണ് ഗൂഗിളിന് നേട്ടമായത്.

ഏകദേശം 5530 കോടി ഡോളര്‍ – 411639.65 കോടി ഇന്ത്യന്‍ രൂപയാണ് കമ്പനി നേടിയത്. ഇതോടെ കമ്പനിയുടെ ഓഹരി വില ആഗോള മാര്‍ക്കറ്റില്‍ 4% ഉയര്‍ന്നിരിക്കുകയാണ്. ഇതോടൊപ്പം കമ്പനികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗൂഗിള്‍ ക്ലൗഡ് സംവിധാനത്തിലൂടെ 46% ത്തിന്റെ ബിസ്നസ് വര്‍ധനവും പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button