IndiaKeralaLatest

കോവിഡ് ഭീതിയില്‍ വില്‍പന കുറഞ്ഞു: പുതു മാർഗ്ഗം തേടി മുന്‍മുനിയൂര്‍ കുടകള്‍

“Manju”

കൊട്ടാരക്കര:കോവിഡ് പടര്‍ത്തിയ ഭീതിയില്‍ വില്‍പന കുറഞ്ഞു. അതിജീവനത്തിന്റെ വഴികള്‍ തേടുകയാണ് ഉമ്മന്നൂരിന്റെ സ്വന്തം കുടകള്‍. തദ്ദേശ സ്ഥാപനങ്ങള്‍ തണലായെങ്കിലേ ഇനി മുന്‍മുനിയൂര്‍ ബ്രാന്‍ഡ് കുടകള്‍ക്ക് വിപണി സ്വന്തമാക്കാന്‍ കഴിയു.

വിലയന്തൂരിലെ അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നു തയാറാക്കിയ ഉമ്മന്നൂരിന്റെ സ്വന്തം ബ്രാന്‍ഡ് കുടകള്‍ ആണ് മുന്‍മുനിയൂര്‍. മുഖ്യമന്ത്രി ആയിരിക്കെ 2015ല്‍ വി എസ് അച്യുതാനന്ദനാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടന വേദിയില്‍ ലഭിച്ച കുട പിന്നീട് അദ്ദേഹം തന്റെ യാത്രകളില്‍ കൂട്ടി.

ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയും അദ്ദേഹം കുട വാങ്ങി. കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധിയും ഉമ്മന്നൂര്‍ കുട സ്വന്തമാക്കിയിരുന്നു. പൂര്‍ണമായും കൈത്തുന്നലില്‍ മനോഹര വര്‍ണങ്ങളിലും ഡിസൈനുകളിലുമാണു മുന്‍മുനിയൂര്‍ കുടകളുടെ നിര്‍മാണം. 35 തുന്നലുകളാണുള്ളത്. കുട്ടികളുടെ ഡിസൈന്‍ കുടകള്‍ മുതല്‍ കാലന്‍കുടകള്‍ വരെ നിര്‍മിക്കുന്നുണ്ട്. അയ്യായിരത്തിലേറെ കുടകള്‍ വിറ്റഴിഞ്ഞു. എന്നാല്‍ കോവിഡ് മഹാമാരി കച്ചവടം ആകെ തകിടംമറിച്ചു. ഗുണമേന്‍മയുള്ള നിര്‍മാണ സാമഗ്രികള്‍ ലഭിക്കുന്നതിലും കാലതാമസം നേരിട്ടു. ഇതോടെ ഉല്‍പാദനം നിലച്ചു. എങ്കിലും വീണ്ടും പ്രതീക്ഷയിലാണു സംഘാടകര്‍. സാമ്ബത്തിക സഹായം ലഭിച്ചാല്‍ മുന്‍മുനിയൂര്‍ വീണ്ടും ആകാശത്തോളം നിവരുമെന്നാണു സംഘാടകര്‍ പറയുന്നത്.

ഉമ്മന്നൂരിന്റെ പഴയ പേരാണു മുന്‍മുനിയൂര്‍. മൂന്ന് മുനിമാരുമായി ബന്ധമുള്ള സ്ഥലനാമം. ശിവ ആക്ടിവിറ്റി ഗ്രൂപാണ് കുടകള്‍ നിര്‍മിക്കുന്നത്.

Related Articles

Back to top button