InternationalLatest

ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു

“Manju”

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയെ നയിച്ച എമിരിറ്റസ് ബനഡിക്‌ട് പതിനാറാമന്‍ (95) അന്തരിച്ചു. പ്രാദേശിക സമയം 9.34ന് വത്തിക്കാനിലെ മേറ്റര്‍ എക്സീസിയ മൊണാസ്ട്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയാണ്, തന്റെ മുന്‍ഗാമിയായ ബനഡിക്‌ട് 16-ാമന്റെ ആരോഗ്യനില ആശങ്കജനകമാണെന്ന് അറിയിച്ചത്. വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ കഴിയുന്ന പോപ് എമിരിറ്റസിനെ സന്ദര്‍ശിച്ച മാര്‍പാപ്പ അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ ബനഡിക്‌ട് 16-ാമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം തന്റെ മുറിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തെന്നും വത്തിക്കാന്‍ അറിയിച്ചിരുന്നു.

കത്തോലിക്ക സഭയിലെ ഏറ്റവും പ്രായമേറിയ മാര്‍പാപ്പയായിരുന്നു അദ്ദേഹം. 2005ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുമ്ബോള്‍ 78 വയസായിരുന്നു. എട്ട് വര്‍ഷം ആഗോള കത്തോലിക്കാ സഭയെ ബനഡിക്‌ട് പതിനാറാമന്‍ നയിച്ചു. 1294-ല്‍ സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പ മുതല്‍ ആറു നൂറ്റാണ്ടിനിടെ പദവിയിലിരിക്കെ സ്ഥാനത്യാഗം ചെയ്ത ആദ്യ മാര്‍പാപ്പയാണ് ബനഡിക്‌ട് പതിനാറാമന്‍. 1415ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞിരുന്നു.

ബനഡിക്‌ട് പതിനാറാമന്റെ കുടുംബം (മുകളില്‍ വലത് വശത്ത് ബനഡിക്‌ട് പതിനാറാമന്‍)

2005ലാണ് ജര്‍മന്‍ പൗരനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്‌ട് പതിനാറാമന്‍ എന്ന പേരില്‍ മാര്‍പാപ്പയായത്. ആഗോള കത്തോലിക്കാ സഭയുടെ 265ാമത്തെ മാര്‍പാപ്പയായിരുന്നു അദ്ദേഹം. പ്രായവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28ന് ബനഡിക്‌ട് പതിനാറാമന്‍ സ്ഥാനമൊഴിയുകയായിരുന്നു. തുടര്‍ന്ന് പോപ് എമിരിറ്റസ്എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. വിരമിക്കലിനു ശേഷം വത്തിക്കാനിലെ ആശ്രമത്തില്‍ ഏകാന്തവാസത്തിലായിരുന്നു അദ്ദേഹം.

1927 ഏപ്രില്‍ 16ന് ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക് തലിലായിരുന്നു ബനഡിക്‌ട് പതിനാറാമന്‍റെ ജനനം. പൊലീസ് ഓഫീസര്‍ ജോസഫ് റാറ്റ്സിങ്ങര്‍ സീനിയറുടെയും മരിയയുടെയും മൂന്നാമത്തെ മകനാണ് ജോസഫ് റാറ്റ്സിങ്ങര്‍. 14 വയസ് ഉള്ളപ്പോള്‍ 1941-ല്‍ ജര്‍മന്‍ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും പ്രവര്‍ത്തനം സജീവമായിയിരുന്നില്ല.

1945ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്ക സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29ന് വൈദികനായി. 1977ല്‍ മ്യൂണിക്കിലെ ആര്‍ച്ച്‌ ബിഷപ്പ് പദവിയിലെത്തി. 1980ല്‍ ബിഷപ്പുമാരുടെ സിനഡുകളില്‍ മാര്‍പാപ്പ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ചുമതല വഹിച്ചു.

ഫ്രാൻസിസ് മാര്‍പ്പയോടൊപ്പം

1981 നവംബര്‍ 25ന് ഡൊക്‌ട്രിന്‍ ഓഫ് ഫെയ്‌ത്സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആയി. ജര്‍മനിയിലെ ഓസ്‌റ്റിയ ആര്‍ച്ച്‌ ബിഷപ്പായിരിക്കെയാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19ന് ആഗോള കത്തോലിക്കാ സഭ മാര്‍പാപ്പയായി. പ്രായവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28ന് ബനഡിക്‌ട് പതിനാറാമന്‍ സ്ഥാനമൊഴിഞ്ഞു.

2013 ല്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി (നിലവിലെ ജനറല്‍ സെക്രട്ടറി) സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍ ചിത്രം)

Related Articles

Back to top button