IndiaKeralaLatest

കോവിഡ് ; സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് കുറയ്ക്കണം -ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

“Manju”

കൊച്ചി: സ്വകാര്യ ആശുപത്രികളിലെയും നഴ്സിംഗ് ഹോമുകളിലെയും കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ആശുപത്രിയിൽ മതിയായ വെന്‍റിലേറ്റർ സൗകര്യങ്ങൾ അടക്കം ഇല്ലാത്തതിനാൽ പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യം സ്വകാര്യ ആശുപത്രികൾ മുതലെടുക്കുകയാണ്.
അതിനാൽ ചികിത്സ നിരക്ക് കുറയ്ക്കാനുള്ള ഇടപെടൽ നടത്താൻ സർക്കാരിന് നിർദ്ദേശം നൽകണം എന്നാണ് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലെ ആവശ്യം. കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വരും അഭിഭാഷകൻ ആയ സാബു പി ജോസഫ് ആണ്ഹർജിക്കാരൻ. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ടിപിസ ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഇന്നലെ അറിയിച്ചിരുന്നു.

Related Articles

Back to top button