International

1000 വര്‍ഷങ്ങള്‍ കഴിഞ്ഞും പൊട്ടാത്ത കോഴിമുട്ട

“Manju”

ലോകത്തിന്റെ പലകോണുകളിലും നമ്മെ അത്ഭുതപ്പെടുത്തുന്നതോ കൗതുകമുണ്ടാക്കുന്നതോ ആയ പലതും ഒളിഞ്ഞു കിടപ്പുണ്ട്. വര്‍ഷങ്ങളോളം പഴക്കമുള്ള പല പുരാവസ്തുക്കളും ഗവേഷകര്‍ ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 1,000 വര്‍ഷം പഴക്കമുള്ള പൊട്ടാത്ത കോഴി മുട്ടയാണ് അവര്‍ കണ്ടെത്തിയത്.

പുരാവസ്തു ഗവേഷണങ്ങളില്‍, ഇടയ്ക്കിടെ പുരാതന ഒട്ടകപ്പക്ഷി മുട്ടകള്‍ ലഭിക്കാറുണ്ട്. അവയുടെ കട്ടിയുള്ള ഷെല്ലുകള്‍ കേടുകൂടാതെ മുട്ട സൂക്ഷിക്കാന്‍ സഹായിക്കും. എന്നാല്‍ കോഴിമുട്ടയുടെ കണ്ടെത്തല്‍ തികച്ചും അപൂര്‍വ്വമാണ്. ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയില്‍ നിന്നുള്ള പുരാവസ്തു ഗവേഷകരുടെ സംഘം,യാവ്‌നിലെ പുരാവസ്തു ഖനനത്തിനിടെ പുരാതന സെസ്പിറ്റ് കുഴിക്കുന്നതിനിടയിലാണ് പൊട്ടാത്ത കോഴിമുട്ട കണ്ടെത്തിയത്.മുട്ടയുടെ തോട് പരിശോധിച്ചപ്പോഴാണ് ഇത്രയധികം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ആഗോള തലത്തില്‍ പോലും ഇത് വളരെ അപൂര്‍വമായ ഒരു കണ്ടെത്തലാണെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ ഡോ. ലീ പെറി ഗാല്‍ പറഞ്ഞു.

Related Articles

Back to top button