InternationalLatest

തെരഞ്ഞെടുപ്പ്;​ പ്രധാനമന്ത്രിക്ക് കനത്ത വെല്ലുവിളി

“Manju”

ടെല്‍ അവീവ്​: കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ഇസ്രായേല്‍ തെരഞ്ഞെടുപ്പ്​ പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹുവിന്​ കേവല ഭൂരിപക്ഷം നല്‍കാതെ ത്രിശങ്കുവില്‍ നിര്‍ത്തിയപ്പോള്‍ പിന്‍ഗാമിയെ ചൊല്ലിയാണ്​ ​രാജ്യത്തെ പ്രധാന ചര്‍ച്ച. ‘റാം’ എന്ന്​ ഹിബ്രുവില്‍ വിളിക്കുന്ന യുനൈറ്റഡ്​ അറബ്​ ലിസ്റ്റ്​ (യു.​എ.എല്‍) കക്ഷി അഞ്ചു സീറ്റേ നേടിയിട്ടുള്ളൂവെങ്കിലും 120 അംഗ നെസ്സറ്റില്‍ അവരുടെ തീരുമാനം നിര്‍ണായകമാകുമെന്നാണ്​ അവസാന റിപ്പോര്‍ട്ടുകള്‍. ഫലസ്​തീനി- ഇസ്രായേലി കക്ഷിയായ യു.എ.എല്ലിനെതിരെ പരസ്യ നിലപാടുമായി രംഗത്തുനിന്നയാളാണ്​ നെതന്യാഹു. പ്രചാരണ ഘട്ടത്തില്‍ തീവ്രവാദ അനുഭാവികള്‍ എന്നായിരുന്നു വിളിച്ചിരുന്നതും. എന്നാല്‍, ഫലം ഏറെക്കുറെ പൂര്‍ത്തിയായിട്ടും നെതന്യാഹുവിന്‍റെ സഖ്യത്തിന്​ 61സീറ്റ്​ തികക്കാനായിട്ടില്ല. എതിരാളികള്‍ക്കും താരതമ്യേ​ന പിറകിലാണ്​ സീറ്റുനില. അതോടെ, ആര്​ സര്‍ക്കാര്‍ രൂപവത്​കരിച്ചാലും യു.എ.എല്‍ നേതാവ്​ മന്‍സൂര്‍ അബ്ബാസിന്‍റെ ‘കാരുണ്യ’ത്തിലാണ്​. അദ്ദേഹവും തന്‍റെ കക്ഷിയും ഒരു സഖ്യത്തെയും തുണച്ചില്ലെങ്കില്‍ രാജ്യം രണ്ടു വര്‍ഷത്തിനിടെ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക്​ നീ​ങ്ങും.കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്​ കനത്ത വെല്ലുവിളി ഉയര്‍ത്തിയ ജോയിന്‍റ്​ ലിസ്റ്റ്​ എന്ന അറബ്​ സഖ്യം ഇത്തവണ വഴി പിരിഞ്ഞിരുന്നു. അതിന്‍റെ ഭാഗമായിരുന്ന യു.എ.എല്‍ ആണ്​ അവസാന തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ്​ നേടിയത്​.

Related Articles

Back to top button