കരുനാഗപ്പള്ളി : ജോലി ചെയ്യുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിൽ തൊഴിലാളിയുടെ കൈ കുടുങ്ങി. രണ്ട് മണിക്കൂറോളമാണ് കരുനാഗപ്പള്ളി സ്വദേശി നാസറിന്റെ കൈ മെഷീനുള്ളിൽ കുടുങ്ങിക്കിടന്നത്. ദീർഘനേരത്തെ പരിശ്രമത്തിനുള്ളിൽ മെഡിക്കൽ സംഘവും ഫയർഫോഴ്സുമെത്തി കൈ മുറിച്ചു മാറ്റി നാസറിനെ രക്ഷിക്കുകയായിരുന്നു.
കമ്പികള്ക്കിടയിൽപ്പെട്ട് നാസറിന്റെ കൈ ചതഞ്ഞു പോയിരുന്നു. രക്തം വാർന്ന് കൂടുതൽ അപകടമുണ്ടാകുന്നത് ഒഴിവാക്കാൻ ഫയർഫോഴ്സ് സംഘം ഉടൻ തന്നെ ആശുപത്രിയിൽ വിവരമറിയിക്കുകയായിരുന്നു.
പ്രാഥമിക ചികിൽസ നൽകിയതിന് ശേഷം മുട്ടിന് താഴെ വച്ച് കൈ മുറിച്ച് മാറ്റിയാണ് നാസറിന്റെ ജീവൻ രക്ഷിച്ചത്.