KeralaLatest

ഐപിഎല്ലില്‍ പുതിയ നേട്ടവുമായി സുരേഷ് റെയ്ന

“Manju”

ചെന്നൈ;  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ താരം സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ 200 മത്സരങ്ങള്‍ എന്ന നേട്ടമാണ് റെയ്‌ന സ്വന്തമാക്കിയത്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിറങ്ങിയതോടെയാണ് റെയ്‌നയ്ക്ക് ഈ നേട്ടം ലഭിച്ചത്.

ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് റെയ്‌ന. ചെന്നൈ നായകന്‍ എം എസ് ധോണി, മുംബൈ നായകന്‍ രോഹിത് ശര്‍മ്മ, കൊല്‍ക്കത്ത താരം ദിനേശ് കാര്‍ത്തിക് എന്നിവരാണ് റെയ്‌നയ്ക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു താരങ്ങള്‍.

Related Articles

Back to top button