IndiaKeralaLatest

പൂഞ്ഞാർ ജനതയ്ക്ക് നന്ദി; കേരളത്തിൽ പിണറായിസം: പ്രതികരിച്ച് പിസി ജോർജ്

“Manju”

പൂഞ്ഞാർ: 40 വർഷങ്ങൾക്കു ശേഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരിച്ച് സിറ്റിങ് എംഎൽഎയും ജനപക്ഷം സ്ഥാനാർത്ഥിയുമായ പിസി ജോർജ്. മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാർ ജനതയോട് നന്ദിയുണ്ടെന്ന് പിസി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ കണ്ടത് പിണറായിസം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആദ്യം നന്ദി പറയാനുള്ളത് മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാർ ജനതയോടാണ്. ആ നന്ദി ഞാൻ പറഞ്ഞില്ലെങ്കിൽ നന്ദികെട്ടവനാകും. മൂന്ന് മുന്നണിക്കെതിരെ മത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരായി നിന്നു. എന്നിട്ടും ഈ രണ്ടാം സ്ഥാനത്ത് എന്നെ എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് ഏത് ഭാഷയിൽ നന്ദി പറഞ്ഞാലും പോര എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, വേറൊരു പ്രധാനപ്പെട്ട കാര്യം, ഈ തെരഞ്ഞെടുപ്പിൽ പിണറായിസം തന്നെയാണ്. എൽഡിഎഫിൻ്റെ, സിപിഎമിൻ്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാർത്ഥത്തിൽ പിണറായിയുടെ സ്വന്തം നേട്ടമാണ് ഇത്. കേരളത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണ്.”- പിസ് ജോർജിൻ്റെ വാക്കുകൾ.

Related Articles

Back to top button