IndiaKeralaLatest

59 ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബൈഡന്‍ ഭരണകൂടം

“Manju”

വാഷിംഗ്‌ടണ്‍: സുരക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ചൈനീസ് സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്ന 59 കമ്പനികള്‍ക്കാണ് വിലക്ക്. ഓഗസ്റ്റ് രണ്ടുമുതല്‍ വിലക്ക് നിലവില്‍ വരും. ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.
ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്ബനികളെയാണ് വിലക്കുന്നത്. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 31 കമ്പനികളെ വിലക്കാനായിരുന്നു തീരുമാനം. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അമേരിക്ക ചൈനീസ് കമ്ബനികളെ വിലക്കുന്നത്.
ടിക് ടോക് അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. യു എസ് മുന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ നയം തന്നെയാണ് ബൈഡനും ചൈനയോട് പിന്തുടരുന്നത് എന്നതാണ് ശ്രദ്ധേയം.

Related Articles

Back to top button