Thiruvananthapuram

പഞ്ചായത്തിനു പുറത്ത് നിന്ന് പരിശോധിക്കുന്നവരുടെ പേര് വിവരം പുറത്തു വിടണം: എം. ബാലമുരളി

“Manju”

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ മുഖവിലയ്ക്കെടുക്കാതെ പ്രസിഡന്റിന്റേയും CPM പ്രവർത്തകരേയും മാത്രം അനുസരിക്കുന്ന അധികൃതരുടെ നിലപാടുകൾ അപകടകരം, കോൺഗ്രസ് സഹായത്തോടെ പോത്തൻകോട് ഭരിക്കുന്ന CPM പഞ്ചായത്ത് പ്രസിഡൻറ് നാട്ടുകാർക്ക് പരിചയമില്ലാത്ത പഞ്ചായത്ത് മെമ്പർക്കറിയാത്ത കെ.എസ്.യു നേതാവിന് പരിശോധനാ സൗകര്യം ഒരുക്കിയെങ്കിൽ അത് 5 വർഷം ഭരണം നിലനിർത്തിയതിന്റെ ഉപകാരസ്മരണയാണ്, പ്രദേശവാസികൾ സത്യം മനസിലാക്കി പ്രതികരിച്ചപ്പോൾ പരാതി നാടകവുമായി എത്തിയത് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്, പഞ്ചായത്ത്അംഗത്തിനും ആശാവർക്കർക്കും നാട്ടുകാർക്കും പരിചയമില്ലത്ത വ്യക്തി എങ്ങനെ പരിശോധനാ ലിസ്റ്റിൽ കയറി എന്നും രോഗം സ്ഥിരീകരിച്ചതിനു ശേഷവും ഇയാളെ സ്റ്റാഫ് റൂമിൽ ഇരുത്തുകയും രഹസ്യമായി ക്വാറന്റയിനിൽ പോകാൻ സഹായിച്ച ഉദ്യോഗസ്ഥരേയും രാഷ്ട്രീയ നേതാക്കൻമാരെ കുറിച്ചും അന്വേഷണം നടത്തണമെന്നും രോഗലക്ഷണമുള്ളവരേയും പ്രാഥമിക സമ്പർക്ക പട്ടികയിൽവരുന്നവരുമായ പാവങ്ങളെ പല ന്യായീകരണങ്ങൾ നിരത്തി ഒഴിവാക്കിയിട്ട് സ്വകാര്യ ആശുപത്രിയിലും മറ്റും പരിശോധന നടത്താൻ സാമ്പത്തികസൗകര്യമുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്നവരെ പരിശോധിക്കുന്നതിലെ അഴിമതി അന്വേഷിക്കണമെന്നും പഞ്ചായത്തിനു പുറത്ത് നിന്ന് പരിശോധിക്കുന്നവരുടെ പേര് വിവരം പുറത്തു വിടണമെന്നും ആവശ്യപ്പെടുന്നു. എം. ബാലമുരളി ഗ്രാമപഞ്ചായത്ത് അംഗം, ജില്ലാ സെക്രട്ടറി ബി.ജെ.പി തിരുവനന്തപുരം

Related Articles

Back to top button