KeralaLatest

നിംസ് കോളേജ് ഓഫ് നഴ്സിങ്ങിലെ 10-ാമത് എം.എസ് സി, ബി. എസ്. സി നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങ് നടന്നു.

“Manju”

തിരുവനന്തപുരം : നിംസ് കോളേജ് ഓഫ് നഴ്സിങ്ങിലെ 10-ാമത് എം.എസ്. സി, ബി. എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങ്  നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച യോഗം മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി .എസ് ശിവകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗവേഷണങ്ങളിലൂടെ മാത്രമേ ആധുനിക ചികിത്സ സമ്പ്രദായം കണ്ടെത്താനാകു എന്നും അതിന് മാതൃകയാണ് നിംസ് മെഡിസിറ്റിയെന്നും ആരോഗ്യ മേഖലയ്ക്ക് പുറമേ വിദ്യാഭ്യസ മേഖലയിലും ഗവേഷണമേഖലകളിലും ഇന്ത്യക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് നിംസ് എന്നും വി എസ് ശിവകുമാർ അഭിപ്രായപ്പെട്ടു.

ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതിൽ ഡോക്ടറുടെ പങ്കിനു തുല്യമാണ് ചികിത്സ കൈകാര്യം ചെയ്യുന്ന നഴ്സുമാർക്കുള്ളതെന്നും, ഈ ഭൂമിയിലേക്കു കണ്ണുകൾ തുറക്കുമ്പോൾ അമ്മയ്ക്കു മുൻപെ കാണുന്ന മുഖവും,
വാതുറന്നു കരയാനായി പിഞ്ചിളം കാലുകളിൽ ആദ്യം നുള്ളി നോവിയ്ക്കുന്നതും, ജീവിതത്തിലെ പല സുന്ദര മുഹുർത്തങ്ങൾക്ക് സാക്ഷിയാകുന്നതും നഴ്സുമാര്‍ എന്ന മാലാഖമാര്‍ ആണ്. അവര്‍ തന്നെയാണ്  പലരുടേയും കണ്ണുകൾ കൂട്ടിയടിയ്ക്കാനും കൈകൾ ചേർത്തു കെട്ടാനും കാലിലെ പെരുവിരല്‍ ചേര്‍ത്ത് കെട്ടാനും വിധിയ്ക്കപ്പെട്ടിരിക്കുന്നതെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ഒരു ജീവിതത്തിന്റെ രണ്ടറ്റവും കാണുന്നവര്‍… നിസ്സഹായതയുടെ നിലവിളികൾ കേട്ടു പലവിധ ജീവിത യാഥാർത്ഥ്യങ്ങളെ നേരിൽ കണ്ടു ജോലി ചെയ്യുന്നവർ.. ഭക്ഷണം വാരിക്കൊടുത്തും, വിസർജ്യങ്ങൾ വൃത്തിയാക്കിയും നിസ്സഹായാവസ്ഥയിൽ മനുഷ്യനെ ബന്ധുക്കളെപ്പോലെയല്ല അതിലേറെ കരുതലോടെ പരിപാലിയ്ക്കുന്നവർ.. അങ്ങനെയുള്ളവരാണ് നഴ്സുമാരെന്നും, സമൂഹത്തില്‍ അവരുടെ സ്ഥാനം മഹനീയമാണെന്നും സ്വാമി അഭിപ്രായപ്പെട്ടു.

നിംസ് എം.ഡി. എം. എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ: ഡോ ശിവശങ്കരപ്പിള്ള മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ശ്രീദേവി അമ്മ അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് മുൻ വൈസ് ചാൻസലർ (പ്രൊഫ.) ഡോ. എം.കെ.സി.നായർ ബിരുദധാരികൾക്ക് പ്രത്യേക സന്ദേശം നൽകി.നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷബ്നം ഷഫീക്ക് നിറ സാന്നിധ്യമായിരുന്നു.
നിംസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ.ജെ ഡെയ്സി ബിരുദ ദാന ചടങ്ങിലെ വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. നിംസ് കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ ജോസഫിൻ വിനിത സ്വാഗതവും പ്രൊഫ. മേഴ്സി റെസ്ലിൻ പ്രഭ കൃതജ്ഞതയും അർപ്പിച്ചു .

Related Articles

Back to top button