ശാസ്ത്രജ്ഞന്‍ മനസ് ബിഹാരി വര്‍മ്മ അന്തരിച്ചു

ശാസ്ത്രജ്ഞന്‍ മനസ് ബിഹാരി വര്‍മ്മ അന്തരിച്ചു

ശാസ്ത്രജ്ഞന്‍ മനസ് ബിഹാരി വര്‍മ്മ അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി: തേജസ് യുദ്ധവിമാനം വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞന്‍ മനസ് ബിഹാരി വര്‍മ്മ അന്തരിച്ചു. 78 വയസായിരുന്നു. ബീഹാറിലെ ദര്‍ബംഗയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിന്റെ അടുത്ത സുഹൃത്തും സഹപ്രവ‌ര്‍ത്തകനുമായിരുന്നു. 2018ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.
ബംഗളൂരുവിലെ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എജന്‍സിയില്‍ (എ.ഡി.എ) പ്രോഗ്രാം ഡയറക്ടറായിരിക്കെയാണ് കലാമിനൊപ്പം പ്രവര്‍ത്തിച്ചത്. 2005ല്‍ എ.ഡി.എ ഡയറക്ടറായാണ് വിരമിച്ചത്.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനായി 2010ല്‍ ബീഹാറിലെ ഗ്രാമങ്ങളില്‍ മൊബൈല്‍ സയന്‍സ് ലബറോട്ടറി വാനുകള്‍ അദ്ദേഹം തുടങ്ങിയിരുന്നു. ബീഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവ‌ര്‍ അനുശോചിച്ചു.

Related post