IndiaKeralaLatest

ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കില്ല

“Manju”

തിരുവനന്തപുരം: ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല. കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളുമായി മുന്നോ‌ട്ടു പോകേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ക്ലാസുകൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ എന്നിവയുടെ തീയതിയിൽ പുതിയ സർക്കാർ തീരുമാനമടുക്കും.
2021-2022 അധ്യന വർഷത്തിലും സാധാരണ നിലയിലേക്ക് സംസ്ഥാനത്തെ സ്കുളുകൾക്ക് മടങ്ങാനാവില്ല. ജൂൺ ഒന്നിന് സ്കൂളുകൾതുറക്കില്ലെന്ന് അനൗദ്യോഗികമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹച്യത്തിൽ ട്യൂഷൻസെൻററുകൾ പോലും പ്രവർത്തിക്കരുതെന്ന കർശന നിർദേശമാണ് നിലവിലുള്ളത്.
കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഓൺലൈൻ ക്ളാസുകളുമായി അധ്യന വർഷം തുടങ്ങാനാണ് സാധ്യത. വിക്ടേഴ്സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. പുതിയസർക്കാർചുമതലയേറ്റശേഷം ഇക്കാര്യത്തിൽനയപരമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും

Related Articles

Back to top button