IndiaKeralaLatest

ഒളിമ്ബിക്സ് ദീപശിഖ പ്രയാണം: മുതുമുത്തശ്ശി തീരുമാനം പിന്‍വലിച്ചു

“Manju”

ടോക്കിയോ ഒളിമ്ബിക്സ് ദീപാശിഖാ പ്രയാണത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായമേറിയ മുതുമുത്തശ്ശി തീരുമാനം പിന്‍വലിച്ചു. അവര്‍ താമസിക്കുന്ന നേഴ്സിങ് ഹോമില്‍ കോവിഡ് പടരുമെന്ന ആശങ്കയെത്തുടര്‍ന്നാണിത്. മെയ് 11 ന് ഫുകുവോകയില്‍ തുടങ്ങുന്ന പ്രയാണത്തില്‍ പങ്കുകൊള്ളാനാണ് 118 വയസ്സുള്ള ജപ്പാന്‍ സ്വദേശിനിയായ കെയ്ന്‍ താനാകാ എന്ന മുത്തശ്ശി തീരുമാനിച്ചിരുന്നത്. ജപ്പാനില്‍ കോവിഡിന്റെ നാലാം തരംഗം തുടങ്ങിയ സാഹചര്യത്തില്‍ ഒളിമ്ബിക് ഗെയിമിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന 8 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Related Articles

Back to top button