Latest

ഭൂചലനം; വിദേശ ഫണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണം; താലിബാൻ

“Manju”

കാബൂൾ: ഭൂചലനമുണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറാൻ അമേരിക്കയുടെ സഹായം തേടി അഫ്ഗാനിസ്ഥാൻ . വിദേശ സഹായം മരവിപ്പിച്ച നടപടി എടുത്തു മാറ്റണമെന്നാണ് താലിബാന്റെ ആവശ്യം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന അഫ്ഗാനിസ്ഥാന് ഭൂകമ്പം ഇരട്ടി പ്രഹരമായിരിക്കുകയാണ്.

ഇന്നലെ അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖ്വിയാണ് അമേരിക്കയോട് വിദേശ സഹായം പുന:സ്ഥാപിക്കാൻ ആവശ്യപ്പെട്ടത്. ഈ പരീക്ഷണ കാലത്ത് മരവിപ്പിച്ച വിദേശ ഫണ്ടും ബാങ്കുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും പിൻവലിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിൽ മാത്രമേ അഫ്ഗാനിസ്ഥാനിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കൂവെന്നും മുത്തഖ്വി കാബൂളിൽ പറഞ്ഞു.

നേരത്തെ അഫ്ഗാനിസ്ഥാന് മനുഷ്യത്വപരമായ സഹായം എന്ന നിലയിൽ മരവിപ്പിച്ച 9 ബില്യൺ വസ്തുവകകളിലെ 7 ബില്യൺ വസ്തുവകകളുടെ നിയന്ത്രണം അമേരിക്കൻ പ്രസിൻഡന്റ് ജോ ബൈഡൻ എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സഹായം തേടി താലിബാൻ രംഗത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഉണ്ടായതിൽവെച്ച് ഏറ്റവും ശക്തമായ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം പേർ മരിക്കുകയും, 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകളും ബഹുനില കെട്ടിടങ്ങളും നിലം പതിച്ചു. വലിയ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്.

Related Articles

Back to top button