Uncategorized

മകന് എച്ച്ടിഎംഎല്‍ എന്ന് പേര് നല്‍കി പിതാവ്

“Manju”

മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ക്കും താൽപര്യങ്ങള്‍ക്കും അനുസരിച്ച് കുട്ടികള്‍ക്ക് പേരിടുന്നത് സാധാരണമാണ്. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ കുട്ടികളുടെ പേരായി ഇടുന്നത് ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. അത്തരത്തില്‍ പല പേരുകളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. അത്തരത്തില്‍ തന്റെ ജോലിയോടുള്ള ഇഷ്ടം കാരണം കുട്ടിക്ക് എച്ച്ടിഎംഎല്‍ എന്ന പേര് നല്‍കിയിരിക്കുകയാണ് പിതാവ്.

ഫിലിപ്പൈന്‍സില്‍ നിന്നുള്ള വെബ് ഡെവലപ്പറായ പിതാവ് മാക് പാസ്‌ക്വലാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയിരിക്കുന്നത്. ‘ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്ക അപ്പ് ലാംഗ്വേജ് റായോ പാസ്‌ക്വല്‍’ എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്.

സിന്‍സിയേര്‍ലി പാസ്‌ക്വല്‍ ആണ് ഫേസ്ബുക്കില്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. സാന്താ മരിയ സ്വദേശിയായ ഇവര്‍ കുഞ്ഞിന്റെ പിതാവിന്റെ സഹോദരിയാണ്. ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്നാണ് വൈറലായത്. ഇദ്ദേഹം മാത്രമല്ല ഇദ്ദേഹത്തിന്റെ സഹോദരി ഉള്‍പ്പെടെ ആ കുടുംബം മുഴുവന്‍ ഇത്തരം വ്യത്യസ്തമായ പേരുകളാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. മക്കള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കുന്ന ചരിത്രമാണ് തന്റെ കുടുംബത്തിന് ഉള്ളതെന്ന് സിന്‍സിയേര്‍ലി പാസ്‌ക്വല്‍ പറഞ്ഞു.

തന്റെ സഹോദരനും എച്ച്ടിഎംഎല്ലിന്റെ പിതാവുമായ മാക്കിന്റെ യഥാര്‍ത്ഥ പേര് ‘മാക്രോണി 85’ എന്നും സഹോദരിയുടെ പേര് ‘സ്‌പെഗറ്റി 88’ എന്നും ആണെന്ന് സിന്‍സിയേര്‍ലി പറഞ്ഞു. സ്‌പെഗറ്റിയുടെ മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേരും വളരെ വ്യത്യസ്തമാണ്. ചീസിനോടുള്ള ഇഷ്ടം കൊണ്ട് ‘ചീസ് പിമിയന്റോ’, ‘പാര്‍മെസന്‍ ചീസ്’ എന്നിങ്ങനെയാണ് മക്കള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ‘ഡിസൈന്‍’, ‘റിസര്‍ച്ച്’ എന്നീ പേരുകളുള്ള കസിന്‍സുമുണ്ട് മാക് പാസ്‌ക്വലിന്. പോസ്റ്റ് വൈറലായതോടെ കുഞ്ഞിന്റെ പേരിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

Related Articles

Back to top button