LatestThiruvananthapuram

റിസർച്ച് സോൺ ശുചീകരിച്ച് സന്ന്യാസിസംഘം

“Manju”

ശാന്തിഗിരി: സന്ന്യാസദീക്ഷാ വാർഷിക ആഘോഷങ്ങളുടെ രണ്ടാംദിനത്തിലും കർമ്മത്തിൽ സജീവമായി സന്ന്യാസിസംഘം. രാവിലെത്തെ പ്രാർത്ഥനാസങ്കൽപ്പങ്ങൾക്കും മീറ്റിംഗിനും ശേഷം ഗുരുധർമ്മപ്രകാശ സഭ അംഗങ്ങളും സഭയിലേക്ക് നിയുക്തരായവരും റിസർച്ച് സോണിലെത്തി. കമ്മ്യൂണിറ്റി കിച്ചണിന് സമീപമുള്ള റോഡിന്റെ ഇരുവശങ്ങളും സന്ന്യാസിമാർ വൃത്തിയാക്കി. കാടുപിടിച്ചു കിടന്ന സ്ഥലങ്ങളിൽ പുല്ലു ചെത്തിയും മഴപെയ്യുമ്പോൾ വെള്ളം ഒഴുകിപോകാനുള്ള വഴി വെട്ടിയും ബ്രഹ്മചാരിമാരും കർമ്മങ്ങളിൽ പങ്കാളിയായി.

ഒന്നാം നമ്പർ ഗേറ്റിൽനിന്നുള്ള പ്രധാന വഴിയുടെ ഇരുവശവും വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത് സന്ന്യാസിനിമാരാണ്. റിസർച്ച് സോൺ റിസർവയറിന് സമീപമുള്ള പൂന്തോട്ടത്തിലെ ചെടികളെ ക്രമീകരിക്കാനും കളപറിക്കാനും ജനനിമാർക്കൊപ്പം ബ്രഹ്മചാരിണികളും ചേർന്നു. വൃത്തിയാക്കിയ വഴിയുടെ ഇരുവശവും ചെടികൾ നടുമെന്നും നിലവിലുള്ളവയെ സംരക്ഷിച്ച് കൊണ്ടുള്ള പൂന്തോട്ട നിർമ്മാണവുമാണ് ലക്ഷ്യമെന്നും സന്യാസിസംഘം ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.

Related Articles

Back to top button