KeralaLatest

കിസാന്‍ സമ്മാന്‍ നിധി 2000 രൂപ അക്കൗണ്ടിലെത്തും

“Manju”

കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ മൂന്നാമത്തെ ഗഡു തിങ്കളാഴ്ച ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും. 2000 രൂപ വീതമാണ് ഓരോ അംഗങ്ങളുടെയും അക്കൗണ്ടിലെത്തുക.

ഏകദേശം 75000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 14 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ സഹായം ലഭിക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കായി 2019 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പിഎം കിസാന്‍ നിധി. പദ്ധതിപ്രകാരം പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായി 6000 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുക. ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) മോഡ് വഴി ഓണ്‍ലൈനായാണ് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക.

സര്‍ക്കാരിന്റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരം സ്വന്തമായി രണ്ട് ഏക്കറില്‍ കവിയാത്ത കൃഷിഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരമുള്ള വാര്‍ഷിക സബ്സീഡി ആനുകൂല്യം ലഭിക്കുക. എന്നാല്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് സ്ഥലപരിധി മാനദണ്ഡങ്ങള്‍ ഇല്ലാതെയും തുക അനുവദിക്കുന്നുണ്ട്.

ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമുള്ളവര്‍ക്ക് കൃഷിഭൂമിയുടെ വിവരങ്ങള്‍ കാണിച്ച്‌ ഓണ്‍ലൈന്‍ വഴി തന്ന പദ്ധയില്‍ ചേരാവുന്നതാണ്. വില്ലേജ് ഓഫീസുകള്‍ മുഖേനയും പദ്ധതിക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന്റെ പേര് ആധാര്‍ കാര്‍ഡിലും ബാങ്ക് അക്കൗണ്ടിലും ഒന്നായിരിക്കണമെന്ന് മാത്രം.

 

Related Articles

Back to top button