KeralaLatest

കേരള രാഷ്ട്രീയം യുവാക്കളുടെ പ്രതീക്ഷക്കൊത്തുയരുമെന്ന് നരേന്ദ്ര മോദി

“Manju”

പാലക്കാട്: കേരള രാഷ്ട്രീയം ഇനി യുവാക്കളുടെ പ്രതീക്ഷക്കൊത്തുയരുകയാണെന്നും അതനുസരിച്ച്‌ കേരളം മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍.ഡി.എ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പാലക്കാട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പാരമ്പര്യമായ രണ്ട് മുന്നണികളിലേയും യുവാക്കള്‍ നിരാശരാണ്. രണ്ട് മുന്നണികളുടേയും പേര് വ്യത്യസ്തമാണെങ്കിലും ചെയ്യുന്നത് ഒരേ കാര്യമാണെന്നും അത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും പണമുണ്ടാക്കാനുള്ള വഴികളാണ് തേടുന്നത്. ബംഗാളില്‍ ഇവര്‍ രണ്ടുപേരും ഒരേ മുന്നണിയാണ്. ഒന്നാം യു.പി.എ സര്‍ക്കാരിലും ഇവര്‍ ഒന്നിച്ചായിരുന്നു. കേരളത്തില്‍ വരുമ്പോള്‍ പരസ്പരം കടി കൂടുന്നത് കാപട്യമാണ്. എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യു.ഡി.എഫ് വെളിച്ചത്തെപോലും വെറുതെ വിട്ടില്ല. കുറച്ച്‌ സ്വര്‍ണത്തിനായി എല്‍.ഡി.എഫ് കേരളത്തെ വഞ്ചിച്ചു. ഇ ശ്രീധരന്‍ ലോകത്തിന് പ്രചോദനമാണെന്നും മോദി പറഞ്ഞു. രാജ്യം നേരിടുന്നത് അഞ്ചു മഹാരോഗങ്ങളെയാണ്. അഴിമതിയും ജാതീയതയും വര്‍ഗീയതയും സ്വജനപക്ഷപാദവും ക്രിമിനല്‍വത്കരണവുമാണത്. മോദി പറഞ്ഞു. അതില്ലാതാക്കാനാണ് എന്‍.ഡി.എ ശ്രമിക്കുന്നത്. പ്രസംഗം തുടരുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്ബോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. ഇന്ദിരാഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ കെ.അജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പാലക്കാട് ജില്ലയിലെ 12 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും വേദിയില്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button