IndiaLatest

ശ്രീകരുണാകരഗുരുവിന്റെ ആശയം ജാതി- മത, വിശപ്പു രഹിത സമൂഹം: തമിഴനാട് സ്പീക്കര്‍ എം.അപ്പാവു

“Manju”

ചെയ്യൂര്‍: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകര ഗുരുവിന്റെ ആശയം ജാതിമത വിശപ്പുരഹിത സമൂഹമാണെന്നും ഗുരു മുന്നോട്ട് വയ്ക്കുന്ന മാര്‍ഗ്ഗത്തിലേക്ക് മനുഷ്യന്‍ ഒന്ന് എന്ന നിലയില്‍ ആര്‍ക്കും കടന്നുവരാമെന്നും തമിഴ്നാട് സ്പീക്കര്‍ എം.അപ്പാവു. ശാന്തിഗിരി ആശ്രമത്തിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഇന്നോളം വന്ന ആചാര്യന്‍മാരുടെ പോരാട്ടം സമൂഹപരിവര്‍ത്തനത്തിന് വേണ്ടിയുളളതായിരുന്നു. ജാതീയമായ വിവേചനങ്ങളെ തുടച്ചു നീക്കാന്‍ തമിഴ്നാടും കേരളവും ഒരുമിച്ചു പ്രവര്‍ത്തിച്ച നിരവധി സംഭവങ്ങള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ടെന്നും അതിലൊന്നാണ് വൈക്കം സത്യാഗ്രഹമെന്നും അദ്ധേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി അഡ്വൈസര്‍ കെ.എസ്. പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

ചെങ്കല്‍പ്പേട്ട് ഡെപ്യൂട്ടി കളക്ടര്‍ എ. ലളിത എം., ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജോയിന്റ് സെക്രട്ടറി  സ്വാമി സ്‌നേഹാത്മ ജ്ഞാന തപസ്വി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറികെ..എം. മുഹമ്മദ് അബൂബക്കര്‍, ചെയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവാകര്‍ രാമന്‍, എം.ഡി.എം.കെ. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മല്ലൈ സി.യു. സത്യ, ഒമാന്‍ മിഡില്‍ ഈസ്റ്റ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ.ജി.ആര്‍. കിരണ്‍, ചെയ്യൂര്‍ ഗവ. ഹയര്‍ സെക്കന്ററി ബോയ്സ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കെ. നമ്പിരാ‍ജന്‍, ചെയ്യൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ റ്റി.ബാബു, എസ്. ഇളങ്കോവന്‍, ശാന്തിഗിരി ആശ്രമം കമ്മ്യൂണിക്കേഷന്‍ വിഭാഗം അഡ്വൈസര്‍ സബീര്‍ തിരുമല, ചെയ്യൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി നാഗരാജ്, ചെയ്യൂര്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സന്താനം, കാഞ്ചി മക്കള്‍ മയ്യം പ്രസിഡന്റ് അഡ്വ. . കണ്ണന്‍, ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ച് കോര്‍ഡിേഷന്‍ കമ്മിറ്റി ചുമതലക്കാരായ എന്‍ നവനീത് ഗോപാലകൃഷ്ണന്‍, അഡ്വ. സെല്‍വി രാജേഷ്, ചെയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലോകാംബികൈ രാജമാണിക്യം, സീനിയര്‍ കോര്‍ഡിനേറ്റര്‍ കെ.എസ്.ഭൂപതി തുടങ്ങിയവര്‍ സംസാരിച്ചു.

നാളെ (2024 ജനുവരി 7 ഞായറാഴ്ച ) രാവിലെ 9 മണിക്ക് ഗുരുസ്ഥാനീയ ശിഷ്യപൂജിത പ്രാര്‍ത്ഥനാലയം, എഡ്യൂക്കേഷണല്‍ കോം‌പ്ലക്സ്, ശാന്തിഗിരി ഹോളിസ്റ്റിക് വില്ലേജ് എന്നിവയുടെ ശിലാന്യാസം നിര്‍വഹിക്കും. രാവിലെ 11 മണിക്ക് രജതജൂബിലി സമ്മേളനം മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. ചെയ്യൂര്‍ എം.പി ജി. സെല്‍വൻ അദ്ധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിശിഷ്ടാതിഥിയാകും. ‘മക്കള്‍ ആരോഗ്യം; മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനം തമിഴ് നടന്‍തലൈവാസല്‍ വിജയ് നിര്‍വ്വഹിക്കും. പനിയൂര്‍ ബാബു എം .എല്‍.എ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. വൈകുന്നേരം ദീപപ്രദക്ഷിണവും കലാപരിപാടികളും നടക്കും.

Related Articles

Back to top button