Latest

നടന്‍ ജയന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല്‍പ്പത്തി ഒന്ന് വര്‍ഷങ്ങള്‍

“Manju”

സാഹസികതയും പൗരുഷവും നിറഞ്ഞ അനേകം കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് വിസ്മയം തീര്‍ത്ത നടന്‍ ജയന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല്‍പ്പത്തി ഒന്ന് വര്‍ഷങ്ങള്‍. 1939 ജൂലെെ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലായിരുന്നു കൃഷ്ണന്‍ നായര്‍ എന്ന ജയന്റെ ജനനം. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1974 ല്‍ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. പിന്നീട് 150ലേറെ സിനിമകളുടെ ഭാഗമായി. 1980 നവംബര്‍ 16 നാണ് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ അദ്ദേഹം മരണമ‍ടഞ്ഞത്.

സത്യന്‍, നസീര്‍, സോമന്‍, മധു തുടുങ്ങിയ താരങ്ങള്‍ അരങ്ങുവാണിരുന്ന സമയത്ത് അസാധ്യ ആക്ഷന്‍ രംഗങ്ങളില്‍ കഴിവു തെളിയിച്ചുകൊണ്ടാണ് ജയന്‍ എന്ന താരം ഉയര്‍ന്നു വന്നത്. പുരുഷന്മാരേക്കാള്‍ നിരവധി സ്ത്രീ ആരാധകരെ സ്വന്തമാക്കിയ അദ്ദേഹത്തിന് ഓര്‍മ്മയായി നാല്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അനേകം ആരാധകവൃന്ദമുണ്ട്.

Related Articles

Back to top button