IndiaKeralaLatest

ഗൗരിയമ്മ ചരിത്രത്തിന്റെ ഭാഗമെന്ന് വി എസ്

“Manju”

തിരുവനന്തപുരം: ഗൗരിയമ്മയുടെ നിര്യാണവാര്‍ത്ത ദുഃഖത്തോടെയാണ് ശ്രവിച്ചതെന്ന് മുന്മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണെന്നും അച്യുതാനന്ദന്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഗൗരിയമ്മയുടെ നിര്യാണവാര്‍ത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങള്‍.

Related Articles

Back to top button