IndiaInternationalLatest

പബ്ജിയിലൂടെ പന്ത്രണ്ടാം ക്‌ളാസുകാരനെത്തേടി യുവതി

“Manju”

 

ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള മൊബൈല്‍ ആപ്പ് ആയിരുന്നു പബ്‌ജി. 2020 സെപ്റ്റംബര്‍ രണ്ടു മുതല്‍ ഇത് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. എന്നിരുന്നാലും ഇന്നും പബ്‌ജിയെ സ്നേഹിക്കുന്നവര്‍ നിരവധിയാണ്. സമാന ആപ്പുകളും ഇക്കാലയളവിനുള്ളില്‍ ഡിജിറ്റല്‍ ലോകത്തെത്തി. പക്ഷെ പബ്‌ജി നിരോധനത്തിനെയും മറികടന്ന ഒരു പ്രണയ കഥ അരങ്ങേറിയിരിക്കുകയാണ്  ഹിമാചലില്‍.
നീണ്ട നാളുകള്‍ തന്റെ ഒപ്പം പബ്‌ജി കളിച്ചിരുന്ന കാമുകനെ തേടി വിവാഹിതയായ യുവതി വീടുവിട്ടിറങ്ങി. പബ്‌ജി പോയപ്പോഴും തകരാത്ത പ്രണയത്തിന് വമ്പന്‍ ട്വിസ്റ്റുകളോട് കൂടി പരിസമാപ്തിയായി. വീട്ടില്‍ ആരോടും പറയാതെയാണ് യുവതി ഇറങ്ങിത്തിരിച്ചത് . ഹിമാചല്‍ പ്രദേശില്‍ നിന്നും യുവതി ചെന്നെത്തിയത് വാരാണാസിയില്‍. ഈ സമയം ഇവരെ കാണാത്തതിന്റെ അങ്കലാപ്പിലായിരുന്നു വീട്ടുകാര്‍.  സകലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അപ്പോഴേക്കും യുവതി കാമുകന്റെ അരികില്‍ എത്തിയിരുന്നു.
എന്നാല്‍ താന്‍ പ്രണയത്തിലായത്‌ പന്ത്രണ്ടാം ക്ലാസുകാരന്റെ കൂടെയാണെന്ന് അറിഞ്ഞ യുവതി തെല്ലൊന്നുമല്ല ഞെട്ടിയത്. ശേഷം യുവതിയുടെ വീട്ടുകാരുമായി ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഫോണില്‍ സംസാരിപ്പിക്കുകയായിരുന്നു. യുവതിയുടെ വിവരങ്ങള്‍ തിരക്കിയ പോലീസ് ഇവരെ വീട്ടുകാരുടെ അടുത്തെത്തിച്ചു. എന്തായാലും ഈ സമയം കൊണ്ട് പബ്‌ജി പ്രണയം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്

Related Articles

Back to top button