KeralaLatest

വാക്സിന്‍ നിര്‍മ്മിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് ഹര്‍ജി

“Manju”

കൊച്ചി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്സിന്‍ ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് വേണ്ടി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഡ്രഗ് കണ്‍ട്രോളര്‍ ജനറലും മൂന്നു ദിവസത്തിനകം ഹൈക്കോടതിയില്‍ വിശദീകരണം നല്‍കണം. കണ്ണുര്‍ സ്വദേശിയായ അഭിഭാഷകന്‍ ജി.കെ. ഗോപകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമായ എ.രാജ വിജയ രാഘവനും എം.ആര്‍ അനിതയും അടങ്ങുന്ന ബഞ്ച് ഇന്ന് പരിഗണിച്ചത്. വാക്സിന്‍ നിര്‍മാണത്തിന് സൗകര്യങ്ങള്‍ ഉള്ള ഉല്‍പാദകര്‍ക്ക് നിര്‍മാണത്തിന് സമയബന്ധിത ലൈസന്‍സ് നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

Related Articles

Back to top button