India

താലിബാൻ ചാവേറിനെ ജീവനോടെ പിടികൂടി അഫ്ഗാൻ

“Manju”

ജലാലാബാദ് : പാക് സ്വദേശിയായ താലിബാൻ ചാവേർ അഫ്ഗാൻ ഇന്റലിജൻസ് ഓപ്പറേറ്ററുടെ പിടിയിൽ . അഫ്ഗാനിസ്ഥാന്റെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ നിന്നാണ് ചാവേർ പിടിയിലായത് . പ്രവിശ്യാ ദേശീയ സുരക്ഷാ ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ സ്‌കൂളിന് നേരെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് താലിബാർ ചാവേർ പിടിയിലായത് . കഴിഞ്ഞ 12 മാസത്തിനിടെ, സിവിലിയന്മാരെ ലക്ഷ്യമിട്ട് രാജ്യമെമ്പാടും താലിബാൻ ഭീകരർ ബോംബാക്രമണങ്ങൾ ഉൾപ്പെടെ നിരവധി കലാപങ്ങൾ നടത്തിയിരുന്നു.

പാകിസ്താനിൽ നിന്നും ചാവേറുകൾക്ക് സഹായം ലഭിക്കുന്നതായി നേരത്തെ മുതൽ ആരോപണങ്ങൾ ഉണ്ട്. ഇതിനോട് ചേർത്തുവെയ്ക്കാവുന്ന തെളിവ് കൂടിയാണ് പുതിയ സംഭവം. ചാവേറിനെ വിശദമായി ചോദ്യം ചെയ്യുന്നതിൽ നിന്ന് ഇക്കാര്യങ്ങളിലും വ്യക്തത വരുമെന്നാണ് വിലയിരുത്തൽ. 3rd p last

പരിശീലനം ലഭിച്ചവരും, താലിബാൻ ഭീകരരുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നതുമായ 4,000 ത്തോളം ചാവേർ അക്രമണകാരികൾ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഉണ്ട് .

തിങ്കളാഴ്ച അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി പാകിസ്താൻ ആർമി മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. പരസ്പര ബഹുമാനവും, സാമ്പത്തിക സഹകരണവും മുന്നോട്ട് കൊണ്ടു പോകുകയല്ലാതെ അഫ്ഗാനിസ്ഥാനും പാകിസ്താനും മറ്റ് മാർഗ്ഗമില്ലെന്നുമാണ് അഷ്‌റഫ് ഘാനിയുടെ വിലയിരുത്തൽ .

Related Articles

Back to top button