IndiaInternationalKeralaLatest

ഇന്ത്യയുമായുള‌ള ആഗോള നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താന്‍ അമേരിക്ക

“Manju”

US Archives - Page 2 of 5 - Future Kerala

ശ്രീജ.എസ്

ഡല്‍ഹി: ഇന്ത്യയുമായുള‌ള സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്താന്‍ അമേരിക്ക. ഈ മാസം അവസാനം ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന അമേരിക്ക-ഇന്ത്യ 2+2 മന്ത്രിതല ചര്‍ച്ചയ്‌ക്ക് മുന്നോടിയായി യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് സ്‌റ്റീഫന്‍ ബീഗന്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തും. 14 വരെ വിവിധ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുന്ന ബീഗന്‍ ഇന്ത്യ-യു.എസ് ഫോറത്തില്‍ മുഖ്യ പ്രഭാഷകനായിരിക്കും.

മുന്‍പ് ഒക്ടോ‌ബര്‍ ആറിന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ജപ്പാനില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബിഗന്റെ സന്ദര്‍ശനം.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി അതാത് വകുപ്പിലെ അമേരിക്കന്‍ പ്രതിനിധികളായ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പാര്‍ എന്നിവര്‍ ഒക്‌ടോബര്‍ 26,27 എന്നീ തീയതികളില്‍ ചര്‍ച്ചകള്‍ നടത്തും. ഡല്‍ഹിയില്‍ വച്ചാകും ഉന്നതതല ചര്‍ച്ച.

Related Articles

Back to top button