Latest

ഹരിയാനയില്‍ അജ്ഞാത ജ്വരം

“Manju”

ഹരിയാന: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായിരിക്കെ ഹരിയാനയില്‍ അജ്ഞാത ജ്വരം. 28 പേരാണ് സംസ്ഥാനത്ത് അജ്ഞാത ജ്വരം പിടിപ്പെട്ട് മരണമടഞ്ഞത്. റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത്രയധികം പേര്‍ മരിച്ചത്.

പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. 28 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരമെങ്കിലും 40 പേര്‍ മരിച്ചതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ വളരെ പരിഭ്രാന്തിയിലാണ്. അജ്ഞാതജ്വരമെന്ന്‌ നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും കൊവിഡ് ബാധിച്ചാകാം ഇവര്‍ മരിച്ചതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

Related Articles

Back to top button