IndiaLatest

സച്ചിന്‍ വാസെയെ സര്‍വീസില്‍ നിന്ന് പുറത്താക്കി

“Manju”

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ മഹാരാഷ്ട്ര പൊലീസ് സര്‍വീസില്‍ നിന്നു പുറത്താക്കി. അറസ്റ്റിനു പിന്നാലെ സസ്‌പെന്‍ഷനിലായിരുന്നു.

1990 ബാച്ചിലെ ഉദ്യോഗസ്ഥനായ വാസെ ഏറ്റുമുട്ടല്‍ വിദഗ്ധനാണ്. കസ്റ്റഡിമരണക്കേസില്‍ 2004ല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ഉദ്ധവ് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തിലും വാസെ പ്രതിയാണ്.

Related Articles

Back to top button