KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

കോലിയക്കോട് : മൺവിളമുകൾ സ്നേഹപുരം നന്‍മമന്ദിരത്തിൽ സുനിൽകുമാർ ഒ.ബി. (49) ദിവംഗതനായി. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ വെച്ച് ഇന്ന്  പുലർച്ചെ (2021 മേയ് 13, വ്യാഴാഴ്ച)  3.45 നായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായതിനുശേഷം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. ഗുരുധർമപ്രകാശസഭയിലെ അംഗമായ സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വിയുടെ സഹോദരി ഭർത്താവാണ്. 1971 മെയ് 18ന് ചേർത്തല ചന്ദിരൂരിൽ ഓമനാലയത്തില്‍ ഒ.ബി.ബാബുവിന്റെയും ആർ ഓമനയുടേയും പുത്രനായി ജനിച്ചു. വർഷങ്ങളായി ആശ്രമത്തിലെ വിവിധ മേഖലകളിൽ സേവനം ചെയ്തു വരുകയായിരുന്നു. ഇപ്പോൾ ശാന്തിഗിരി വെജിറ്റബിൾ സ്റ്റാൾ & ഫുഡ് സർവീസസിൽ സീനിയര്‍ മാനേജറാണ്. ഭാര്യ: ജീന വി. (ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), മക്കൾ : പ്രിയദത്തൻ എസ്.ജെ., പൗർണമി എസ്.ജെ., സഹോദരങ്ങൾ: സുജിമോൾ ഒ.ബി., സുരേഷ് കുമാർ ഒ.ബി., (ഇരുവരും ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ആശുപത്രി സ്റ്റാഫാണ്), സഹോദരി ഭർത്താവ് വേണുഗോപാൽ കെ.സി.യും സഹോദരഭാര്യ റാണി പി.ആറും ആശ്രമത്തിലെ യൂണിറ്റുകളിൽ സേവനം ചെയ്യുന്നവരാണ്.

സംസ്ക്കാരം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉച്ചയ്ക്ക് 2 മണിക്ക് ആശ്രമം ഇന്‍ഡസ്ട്രിയല്‍ സോണില്‍ നടക്കും.

 

Related Articles

Back to top button