IndiaKeralaLatest

‘കുഞ്ഞമ്മ’യുടെ ഓര്‍മകളില്‍ ഡോ. ഓമന

“Manju”

കുഞ്ഞമ്മ'യുടെ ഓർമകളിൽ ഡോ. ഓമന; പുതിയ നോവലിലെ നായിക​ ഗൗരി | In the memories  of 'Kunjamma', Dr. Omana; Gauri is the heroine of the new novel | Madhyamam
ആലപ്പുഴ: പ്രമുഖ പ്രവാസി എഴുത്തുകാരി ഡോ. ഓമന ഗംഗാധരന്‍ പുതിയ നോവലിെന്‍റ പണിപ്പുരയിലാണ്. ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിലെ കൗണ്‍സിലറും മുന്‍ സിവിക് അംബാസഡറുമായ അവരുടെ അടുത്ത കുടുംബസുഹൃത്താണ് അന്തരിച്ച കുഞ്ഞമ്മ എന്ന കെ.ആര്‍. ഗൗരിയമ്മ. 1991ല്‍ ഇ.കെ. നായനാരും ഗൗരിയമ്മയും അവരുടെ ലണ്ടനിലെ വസതിയിലെത്തിയിരുന്നു.
1987ല്‍ പുറത്തിറങ്ങിയ മമ്മുട്ടിയും സുഹാസിനിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഫാസില്‍ സംവിധാനം ചെയ്ത ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ഡോ. ഓമന ഗംഗാധരെന്‍റ നോവലിെന്‍റ ചലച്ചിത്ര ഭാഷ്യമാണ്.
ഇരുപതോളം നോവലുകള്‍ രചിച്ച അവരുടെ പുതിയ നോവലയായ ‘ഒരു പ്രണയകാലത്തിെന്‍റ ഓര്‍മക്ക്’ എന്ന നോവലിലെ നായികക്ക് ഒരുപാട് അന്വേഷണങ്ങള്‍ക്കുശേഷം ഗൗരിലക്ഷ്മി പണിക്കരെന്നും നായകന് ഹരികൃഷ്ണനെന്നും പേരിട്ട ദിവസമാണ് തികച്ചും യാദൃശ്ചികമെന്നോണം ഗൗരിയമ്മ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.
22 പേജുകള്‍ മാത്രമേ എഴുതിക്കഴിഞ്ഞിട്ടുള്ളൂ. എത്രയുംവേഗം അത് പൂര്‍ത്തിയാക്കണം -അവര്‍ ‘മാധ്യമ’േത്താട് പറഞ്ഞു. ഡോ. ഓമനയുടെ ഭര്‍ത്താവ് ഗംഗാധരെന്‍റ പിതാവ് മാധവന്‍ ആര്‍. സുഗതന്‍, ടി.വി. തോമസ്, ഗൗരിയമ്മ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്.
ഗൗരിയമ്മയും ടി.വി. തോമസുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തവരില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം.
എഴുപതുകളുടെ ആദ്യം ആലപ്പുഴ ഹോമിയോ ആശുപത്രിയില്‍ ഇേന്‍റണ്‍ഷിപ് ചെയ്യുന്ന കാലത്ത് കോടതിപ്പാലത്തിനടുത്ത് വെച്ച്‌ സ്ത്രീകളുടെ സമരം നയിച്ച ഗൗരിയമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച്‌ കയറ്റുന്ന രംഗം ഡോ. ഓമനയുടെ മനസ്സില്‍ ഇന്നുമുണ്ട്.
തിരുവനന്തപുരത്ത് ഗൗരിയമ്മയെ മന്ത്രിമന്ദിരത്തിലെത്തി പലതവണ കണ്ടിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സി. കേശവെന്‍റ കൊച്ചുമകളുടെ വിവാഹവേളയില്‍ തന്നെ അടുത്ത് പിടിച്ചിരുത്തിയത് മറക്കാനാവില്ല. ഗൗരിയമ്മക്ക് ഏറ്റവും പ്രിയപ്പെട്ട വെള്ളസാരി ഒരിക്കല്‍ സമ്മാനമായി നല്‍കാനുള്ള ഭാഗ്യവും ഉണ്ടായി.
സ്ത്രീസമൂഹത്തിന് എക്കാലവും അഭിമാനവും അന്തസ്സും നല്‍കുന്ന ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഗൗരിയമ്മയുടെ മഹത്ത്വമെന്ന് ഡോ. ഓമന അനുസ്മരിച്ചു. എത്ര ദൂരെയായിരുന്നാലും കുഞ്ഞമ്മ സമ്മാനിക്കുന്ന ൈധര്യവും കരുത്തും ഒന്നുവേറെ തന്നെയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button