Kerala

ചെന്നൈ മെയിൽ ഇനി മുതൽ വർക്കലയിൽ സ്റ്റോപ്പ്

“Manju”

ശ്രീജ.എസ്

വര്‍ക്കല: തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനായ ചെന്നൈ മെയില്‍ ലോക്ക്ഡൗണിന് ശേഷം ഇന്ന് സര്‍വീസ് ആരംഭിക്കും. വര്‍ക്കല ശിവഗിരി സ്റ്റേഷനിലും ടെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍ സി.പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കുകയും, കുടിവെളളം, ടോയ്ലറ്റ് സംവിധാനം എന്നിവ ഒരുക്കുകയും ചെയ്തു. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ചെന്നൈ മെയില്‍ ഇന്ന് രാവിലെ 10.50ന് വര്‍ക്കലയില്‍ എത്തിച്ചേരും. വൈകിട്ട് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സര്‍വീസ് 3.20ന് വര്‍ക്കലയില്‍, എത്തിച്ചേരും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്രക്കാര്‍ക്ക് പ്രവേശനം.

Related Articles

Back to top button