KeralaLatest

ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

“Manju”

തിരുവനന്തപുരം : പട്ടിണിയില്ലാത്ത, കൂടുതല്‍ സന്തോഷമുള്ള ലോകം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് റംസാന്‍ വ്രതം നമ്മെ ഉണര്‍ത്തുന്നതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദ്-ഉല്‍-ഫിത്ര്‍ ആശംസിക്കുകയായിരുന്നു അദ്ദേഹം.

“ലോകം എമ്പാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഈദുല്‍ ഫിത്തര്‍ ആശംസകള്‍. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തര്‍. ‍പട്ടിണിയില്ലാത്ത, കൂടുതല്‍ സന്തോഷമുള്ള ലോകം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് റംസാന്‍ വ്രതം നമ്മെ ഉണര്‍ത്തുന്നത്. ദയയുടെയും സാഹോദര്യത്തിന്റെയും ദിവ്യപ്രകാശം റംസാന്‍ മാസത്തില്‍ മാത്രമല്ല, എന്നെന്നും നമ്മെ നയിക്കട്ടെ”, ആശംസാ സന്ദേശത്തില്‍ അദ്ദേഹം കുറിച്ചു.

Related Articles

Back to top button