International

യമനിൽ വീണ്ടും ആക്രമണം; വിവാഹ ഹാളിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു

“Manju”

സന: യമനിൽ വീണ്ടും ബോംബ് സ്‌ഫോടനം. ഹൊദെയ്ദ സിറ്റിയിലെ വിവാഹ ഹാളിൽ ഉണ്ടായ സ്‌ഫോടനത്തിൽ അഞ്ച് സ്ത്രീകൾ കൊല്ലപ്പെട്ടു. 26 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഹൂതി വിമതർ അറിയിച്ചിട്ടുണ്ട്. ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം ഉണ്ടായി രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് ഹൊദെയ്ദയിലെ വിവാഹ ഹാളിൽ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

ഏദൻ വിമാനത്താവളത്തിലെ സ്ഫോടനത്തിലും വെടിവെയ്പ്പിലുമായി 13 പേർ കൊല്ലപ്പെടുകയും 24 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button