Thiruvananthapuram

സിപിഐഎം പ്രതിഷേധ ജ്വാല

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ഹത്രസ് ലെ ക്രൂരമായ ദളിത് പീഡനത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് കൊലയാളികൾക്ക് കൂട്ടുനിൽക്കുന്ന ബിജെപി സർക്കാരിനെതിരെ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ജ്വാല പോത്തൻകോട്ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്നു. പേരൂത്തല നടന്ന പ്രതിഷേധം എൽ സി സെക്രട്ടറി എം ജി കവിരാജ് ഉദ്ഘാടനം ചെയ്തു. എൽ സി മെമ്പർ വാസുദേവൻ എ ബ്രാഞ്ച് സെക്രട്ടറി ഷിബു കുമാർ ജി. മംഗലാപുരം ഏരിയ മെമ്പർ അനിതകുമാരി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

https://www.facebook.com/SanthigiriNews/videos/643890602934841/

Related Articles

Back to top button