IndiaKeralaLatest

കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ ആരോഗ്യ പ്രവര്‍ത്തക മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു. നടക്കാവ് സ്വദേശി സാബിറ (39) ആണ് മരിച്ചത്. കൊവിഡ് വാര്‍ഡിലെ താത്ക്കാലിക ശുചീകരണ തൊഴിലാളിയായിരുന്നു.

പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച സാബിറ കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു. പിന്നീട് ജോലിക്ക് ഹാജരായ സാബിറയെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.

Related Articles

Back to top button